MALAYALAM METHOD
STEP 1 – മന്തി ചിക്കൻ തയ്യാറാക്കുന്ന വിധം
അറേബ്യൻ മന്തി ചിക്കൻ മസാല – 40g (1 പാക്കറ്റ്), വെള്ളം – 30g (3 ടേബിൾസ്പൂൺ), സൺഫ്ലവർ ഓയിൽ – 20g (2 ടേബിൾസ്പൂൺ) എന്നിവ ചേർത്ത് മസാല തയ്യാറാക്കി 1 കിലോ ചിക്കനിൽ പുരട്ടുക. മസാല പുരട്ടിയ ചിക്കൻ മിനിമം 30 മിനിറ്റ് വെക്കുക.
STEP 2 – മന്തി ഉണ്ടാക്കുന്ന വിധം
മന്തി താഴെ പറയുന്നത് പോലെ കുക്കറിലോ / കലത്തിൽ ദം ചെയ്തൊ ഉണ്ടാക്കാവുന്നതാണ്.
Cooker Method
ഒരു 1 കിലോ ബസ്മതി അരി, അറേബ്യൻ മന്തി റൈസ് മസാല – 50g (1 പാക്കറ്റ്), വേവിനു പാകം വെള്ളം (1 കപ്പ് അരിക്ക് 3 കപ്പ് വെള്ളം), 2-4 ടീസ്പൂൺ ഉപ്പും(ആവശ്യത്തിന്), 2 ടീസ്പൂൺ സൺഫ്ലവർ ഓയിൽ എന്നിവ ഒരു പാത്രത്തിൽ ലോ ഫ്ലയിമിൽ 90 ശതമാനം വേവിച്ചു ഊറ്റി വെക്കുക. മസാല പുരട്ടിയ ചിക്കൻ എടുത്ത് കുക്കറിന്റെ അടി ഭാഗത്തു നിരത്തി 2
ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക. ചിക്കന് മുകളിൽ ഊറ്റി വെച്ച റൈസും, റൈസിന്റെ ഇടയിൽ അറേബ്യൻ മന്തി സീസണിങ്ങും – 10g (1 പാക്കറ്റ്) ഇടുക. 2-4 ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക. കുക്കർ അടച്ചു 1 വിസിൽ
വരുന്നത് വരെ ചൂടാക്കുക. സാദാരണ രീതിയിൽ പ്രഷർ പോകുവാൻ മാറ്റി വെക്കുക (വിസിൽ പൊക്കി പ്രഷർ കളയരുത്) ശേഷം കുക്കർ തുറന്നു റൈസും ചിക്കനും മാറ്റി, കുക്കറിൽ ഉള്ള മസാല റൈസിലേക്ക് പതുക്കെ ചേർത്ത് ഇളക്കാവുന്നതാണ്. ഗാർലിക് മയൊണൈസ്*, തക്കാളി ചട്ണി* എന്നിവക്കൊപ്പം ചൂടോടെ വിളമ്പുക.
Pot Method
1 കിലോ ബസ്മതി അരി, അറേബ്യൻ മന്തി റൈസ് മസാല – 50g (1 പാക്കറ്റ്), വേവിനു പാകം വെള്ളം(1 കപ്പ് അരിക്ക് 2.5 കപ്പ് വെള്ളം(അരിയുടെ വേവിനും ക്വാളിറ്റിക്കും അനുസരിച്ചു വെള്ളം ക്രമീകരിക്കുക), 2-4 ടീസ്പൂൺ ഉപ്പ്(ആവശ്യത്തിന്), 2 ടീസ്പൂൺ സൺഫ്ലവർ ഓയിൽ എന്നിവ ചുവടു കട്ടിയുള്ള കലം/പാത്രത്തിൽ എടുക്കുക. ഒരു അലൂമിനിയം ഫോയിൽ പത്രത്തിന് മുകളിൽ നന്നായി ഫിക്സ് ചെയ്ത് ചെറിയ സുഷിരങ്ങൾ ഇടുക. മസാല പുരട്ടിയ ചിക്കൻ അതിനു മുകളിൽ വെച്ച്, ആവി പുറത്തു പോവാത്ത രീതിയിൽ അടച്ചു വെക്കുക (ദം ചെയ്ത് അടക്കുന്ന പോലെ അലൂമിനിയം ഫോയിൽ ഉപയോഗിച്ചുകൊണ്ടും അടക്കാവുന്നതാണ്) . ലോ ഫ്ലയിമിൽ 30 – 45 മിനിറ്റ് ചൂടാക്കുക. ഫ്‌ളൈയിം ഓഫ് ചെയ്ത്, ദം തുറന്ന് ചിക്കൻ മാറ്റുക. റൈസിന്റെ ഇടയിൽ അറേബ്യൻ മന്തി സീസണിങ് – 10g (1 പാക്കറ്റ്), 4 ടീസ്പൂൺ സൺഫ്ലവർ ഓയിലും ചേർത്ത് 5 മിനിറ്റ് അടച്ചു വെക്കുക. ചെറുതായി ഇളക്കി മസാല റൈസിൽ മിക്സ് ചെയ്തെടുക്കുക. ഗാർലിക് മയൊണൈസ്, തക്കാളി ചട്ണി* എന്നിവക്കൊപ്പം ചൂടോടെ വിളമ്പുക.
ദം ചെയ്യാൻ അനുയോജ്യമായ ഇഡലി പാത്രവും ഉപയോഗിക്കാം (ചിക്കൻ ഇഡലി തട്ടിൽ വെക്കാവുന്നതാണ്).
Suggestions: റൈസ് വെള്ളത്തിൽ കുതിർത്തേണ്ടതില്ല. രുചി കൂട്ടാൻ കുരുമുളക് ഉപയോഗിക്കാവുന്നതാണ്. രുചി വർധിപ്പിക്കാൻ എല്ലുള്ള ചിക്കൻ പീസ് റൈസ് പാകം ചെയ്യുമ്പോൾ ഇടാവുന്നതാണ്.
*ഗാർളിക് മയൊണൈസ് “Grain N Grace – Garlic Mayonnaise Mix” ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. തക്കാളി ചട്ണി – 1 തക്കാളി, 1/2 സവാള, ഒരു അല്ലി വെളുത്തുള്ളി, 2 പച്ച മുളക്, ഉപ്പ് (ആവശ്യത്തിന്), 1-2 ടേബിൾസ്പൂൺ വിനെഗർ, വെള്ളം (ആവശ്യത്തിന്) എന്നിവ മിക്സിയിൽ അടിച്ചു ഉണ്ടാക്കാം.